Site icon Janayugom Online

ദക്ഷിണാഫ്രിക്കയില്‍ പ്രളയം: 306 മരണം

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലുണ്ടായ പ്രളയത്തിൽ 306 പേർ മരിച്ചതായി റിപ്പോർട്ട്. അതിശക്തമായ പ്രളയത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ക്വാസുലു- നടാല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്.

ഡര്‍ബന്‍ ദുരന്ത മേഖലയായി പ്രഖ്യാപിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ പറ‌ഞ്ഞു. ഡർബനിലെ പ്രളയബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. പ്രളയബാധിത മേഖലയിൽ സൈനികരെയും ഹെലികോപ്റ്ററുകളും വിന്യസിച്ചതായും റമാഫോസ അറിയിച്ചു.

പാലങ്ങളും റോഡുകളും തകര്‍ന്ന അവസ്ഥയിലാണ്. ഡര്‍ബന്‍ തുറമുഖത്തു നിന്ന് ഷിപ്പിങ് കണ്ടെയ്‍നറുകള്‍ ഒഴുകിപ്പോയി. ക്വാസുലു-നതാലിലും മറ്റ് പ്രവിശ്യകളിലും കാറ്റും മഴയും തുടരുമെന്ന് ദക്ഷിണാഫ്രിക്കയിലെ കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

ദക്ഷിണാഫ്രിക്കയുടെ ഈസ്റ്റേൺ കേപ്, ഫ്രീ സ്റ്റേറ്റ്, നോർത്ത് വെസ്റ്റ് പ്രവിശ്യകൾ എന്നിവയെ പ്രളയം ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലമാണ് അപ്രതീക്ഷിതമായ പ്രളയം ഉണ്ടായതെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. ദക്ഷിണാഫ്രിക്കന്‍ സെെന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

Eng­lish sum­ma­ry; Floods in South Africa: 306 deaths

You may also like this video;

Exit mobile version