Site iconSite icon Janayugom Online

ഫിലിപ്പീന്‍സിലെ പ്രളയം; മര_ണ സംഖ്യ ഉയര്‍ന്നു

കനത്ത മഴയെത്തുടര്‍ന്നുള്ള മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും ഫിലിപ്പീന്‍സ് കൂടുതല്‍ മൃ_തദേഹങ്ങള്‍ കണ്ടെടുത്തതോടെ മര_ണസംഖ്യ ഉയരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നാല്‍ഗേ ഫിലിപ്പീന്‍സില്‍ ഇതുവരെ 98 പേരുടെ മരണത്തിനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

നാശനഷ്ടങ്ങള്‍ പരിശോധിക്കാന്‍ ഫിലിപ്പൈന്‍ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ഇന്ന് വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ജില്ലകള്‍ക്ക് മുകളിലൂടെ ആകാശ യാത്ര നടത്തും. പ്രളയം രൂക്ഷമായ തെക്കന്‍ പ്രവിശ്യയില്‍ ഇനിയും 31 പേരെ കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രളയത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

Eng­lish sum­ma­ry; Floods in the Philip­pines; The de_ath toll rose

You may also like this video;

Exit mobile version