Site iconSite icon Janayugom Online

93 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് യാത്രക്കാരിൽ നിന്നായി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 93 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബഹ്റൈനിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നിന്നുമെത്തിയ വടകര സ്വദേശി എൻ കെമുനീർ, തിരൂർ സ്വദേശി എ പി ഫൈസൽ എന്നിവരിൽ നിന്നുമാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്നായി 1.863 കിലോ സ്വർണമാണ് പിടികൂടിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണ്ണം കടത്തുന്നുണ്ടന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പരിശോധന നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. മുനീർ 830 ഗ്രാം സ്വർണം അനധികൃതമായി കടത്തുന്നതിനായി ധരിച്ചിരുന്ന ഷൂസിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ഫൈസലിന്റെ പക്കൽ 1.033 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. സ്വർണം മിശ്രിതമാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത്. 

Eng­lish Sum­ma­ry: Flow­er­ing in Peru­man­na to pre­pare flow­ers for Onam

You may also like this video

Exit mobile version