കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ടോയ്ലറ്റുകള്‍ കഴുകിച്ച പ്രിന്‍സിപ്പല്‍ പൂന്തോട്ടം വൃത്തിയാക്കിച്ചതായും പരാതി. കല്‍ബുര്‍ഗിയിലെ മൗലാനാ ആസാദ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ കൊണ്ടാണ് പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ടോയ്‌ലറ്റും പൂന്തോട്ടവും വൃത്തിയാക്കിച്ചത്. ഒരു വിദ്യാര്‍ഥിയുടെ പിതാവ് റോസ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സ്‌കൂളിലെ വിദ്യാര്‍ഥികളെ സ്‌കൂളിലെ ടോയ്ലറ്റുകള്‍ വൃത്തിയാക്കാനും പ്രിന്‍സിപ്പലിന്റെ വസതിയില്‍ പൂന്തോട്ടം പണിയാനും നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും വേണമെന്നാവശ്യപ്പെട്ടാണ് പരാതി.
രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ കണ്ട് സംഭവത്തില്‍ വിശദീകരണം ചോദിച്ചപ്പോള്‍ സ്‌കൂളില്‍ വേണ്ടത്ര ശുചീകരണ തൊഴിലാളികള്‍ ഇല്ലെന്നാണ് മറുപടി പറഞ്ഞതെന്ന് പരാതി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും റോസ പൊലീസ് അറിയിച്ചു.
English Summary; flushed toilets with school children; The father of the student filed a complaint against theമ principal
You may also like this video