സംസ്ഥാനത്ത് ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിന് ക്ഷീരകര്‍ഷകരുടെ കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് കാലിത്തീറ്റ നയം നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ചാലക്കുടി മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് സഹായകരമാകുന്ന രീതിയില്‍ ഓണസമ്മാനമായി ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ക്ലിനിക്കുകളും കോള്‍ സെന്ററുകളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡോക്ടറും മരുന്നും പരിചരണവും അടങ്ങുന്ന മൊബൈൽ യൂണിറ്റുകൾ കർഷകർക്ക് അടുത്തെത്തും. ക്ഷീരകർഷകർക്ക് ഏതു രാത്രിയിലും സഹായകമാവുക, വീട്ട് മുറ്റത്ത് സേവനമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷീര സാന്ത്വനം പദ്ധതി, പശുക്കൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി, ഇ‑സമൃദ്ധി പദ്ധതി തുടങ്ങി ക്ഷീരകർഷകർക്കായി ഒരുക്കിയ ബൃഹത്തായ സേവന പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. മികച്ച ക്ഷീരകര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. ക്ഷീര കർഷകരുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന മൃഗാശുപത്രി കെട്ടിടം സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 93.2 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.
English Summary: Fodder policy will be implemented in the state: Minister J Chinchurani
You may also like this video

