Site iconSite icon Janayugom Online

മൂടല്‍മഞ്ഞ് കനത്തു: ഡല്‍ഹിയില്‍ നൂറ് വിമാനസര്‍വീസുകള്‍ റദ്ദാക്കി

flightflight

കനത്ത മൂടൽമഞ്ഞിനെത്തുടര്‍ന്ന് ഡൽഹിയിൽ നൂറ് കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. മോശം കാലാവസ്ഥമൂലം മൂന്ന് ദിവസമായി ഡൽഹി വിമാനത്താവളത്തിൽ നിന്നും നൂറിലധികം വിമാനങ്ങൾ വൈകിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലത് അടുത്തുള്ള വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി ഡൽഹി എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.

വർഷാവസാന അവധിക്കാല തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. അതിനിടെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ദുരിതത്തിലാഴ്ത്തി മിക്ക ഭാഗങ്ങളിലും മൂടൽമഞ്ഞ് കനത്തത്. അതിശൈത്യത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച ആറ് മണിക്കൂറോളം വിമാന സർവീസുകള്‍ തടസ്സപ്പെട്ടു.ഇത് നൂറുകണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ചൊവ്വാഴ്ച, വിസ്താര, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയുടെ വിമാനങ്ങളും വഴിതിരിച്ചുവിട്ടു. 

Eng­lish Sum­ma­ry: Fog thick­ens: 100 flight ser­vices can­celed in Delhi

You may also like this video also

Exit mobile version