കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ (FOKE) ഇരുപത്തിയൊന്നാം പ്രവർത്തന വർഷത്തിലേക്ക്. അബ്ബാസിയ അസ്പെയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് നടന്ന ഇരുപതാം വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു. എൽദോ കുര്യാക്കോസ് പ്രസിഡന്റായും ശ്രീഷിൻ എം.വി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഉപദേശക സമിതി അംഗം കെ ഓമനക്കുട്ടൻ, മുൻ പ്രസിഡണ്ട് സലിം എം എൻ, പ്രസിഡന്റ് ലിജീഷ് എന്നിവരടങ്ങിയ പ്രെസീഡിയമാണ് നടപടികൾ നിയന്ത്രിച്ചത്. വൈസ് പ്രസിഡന്റ് ദിലീപ് സ്വാഗതം പറഞ്ഞു. യോഗത്തിൽ മൂന്ന് സോണാലുകളിൽ നിന്നും 17 യൂണിറ്റുകളിൽ നിന്നുമായി അംഗങ്ങൾ പങ്കെടുത്തു. രാജേഷ് എ കെ , ഷജ്‌ന സുനിൽ, രാജേഷ് കുമാർ എന്നിവർ മിനുട്സും, പ്രസാദ് , നികേഷ് , ശ്രീഷ ദയാനന്ദൻ, എന്നിവർ പ്രമേയവും, സാബു ടി വി , സോമൻ , ബിന്ദു രാധാകൃഷ്ണൻ , പ്യാരി ഓമനക്കുട്ടൻ എന്നിവർ രെജിസ്ട്രേഷനും നിയന്ത്രിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലും ഫോക്ക് മെമ്പറുമായ രാധാകൃഷ്ണൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിജീഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മനോജ് എൻ വി അനുശോചന പ്രമേയവും , ഇരുപതാം വർഷത്തിന്റെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഹരിപ്രസാദും , ട്രഷറർ സൂരജ് കെ വി സാമ്പത്തിക റിപ്പോർട്ടും, ചാരിറ്റി സെക്രട്ടറി സജിൽ പി കെ ചാരിറ്റി റിപ്പോർട്ടും, അവതരിപ്പിച്ചു. വിവിധ റിപ്പോർട്ടുകളിന്മേൽ നടന്ന ചർച്ചകൾക്ക് ലിജീഷ്, സൂരജ് എന്നിവർ മറുപടി പറഞ്ഞു. മലയാളം മിഷൻ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരം ഫോക്ക് മേഖല തല മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും, കണ്ണൂർ മഹോത്സവം 2025 പ്രചരണാർത്ഥം നടത്തിയ ഗസ് & വിൻ കോമ്പറ്റിഷൻ വിജയിക്കുള്ള സമ്മാനവും, ഇരുപതാം പ്രവർത്തന വർഷത്തിലെ മികച്ച മെമ്പർഷിപ് പ്രവർത്തനത്തിനുള്ള ആദരവും യോഗത്തിൽ വച്ച് നൽകി.
സൂരജ് കെ വി (ട്രഷറർ), പ്രമോദ് വി വി (ജോയിന്റ് ട്രഷറർ), സുരേഷ് ബാബു , രാഹുൽ ഗൗതമൻ , പ്രണീഷ് കെ പി (വൈസ് പ്രെസിഡന്റുമാർ), മഹേഷ്കുമാർ. ടി (അഡ്മിൻ), ദയാനന്ദൻ കെ (മെമ്പർഷിപ്പ്), പ്രമോദ് കൂലേരി (മീഡിയ), വിജയകുമാർ എൻ കെ (സ്പോർട്സ്) , സുമേഷ് കുഞ്ഞിരാമൻ (ആർട്സ്) സജിൽ പി കെ (ചാരിറ്റി) എന്നീ പതിമൂന്ന് ഭാരവാഹികൾ ഉൾപ്പെടെ 29 അംഗ സെൻട്രൽ കമ്മിറ്റി ഫോക്കിന്റെ ഇരുപത്തിയൊന്നാം പ്രവർത്തന വർഷത്തെ ചുമതലയേറ്റു. സമാപനത്തിൽ പുതിയ പ്രസിഡന്റ് എൽദോ കുര്യാക്കോസ് നന്ദി പറഞ്ഞു.

