Site iconSite icon Janayugom Online

ഭക്ഷ്യ പ്രതിസന്ധി: റഷ്യക്കെതിരായ ഉപരോധത്തില്‍ ഇളവുകളുമായി യൂറോപ്യന്‍ യൂണിയന്‍

ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി റഷ്യൻ ആസ്തികൾക്കെതിരെയുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കി യൂറോപ്യൻ യൂണിയൻ. ഭക്ഷ്യവസ്തുക്കള്‍, രാസവളങ്ങള്‍ എന്നീ മേഖലകളിലെ റഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഭക്ഷ്യ‑ഊർജ സുരക്ഷയ്ക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ ഉപരോധങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുന്നതായി യൂറോപ്യന്‍ യുണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ഏകദേശം 25 ദശലക്ഷം ടണ്‍ ഗോതമ്പ്, ബാര്‍ലി, എന്നിവ ഉക്രെയ്‍‍ന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. വിളവെടുപ്പിന് ശേഷം ഇത് 60 ലക്ഷം ടണ്‍ ആയി ഉയരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ആഗോള ഭക്ഷ്യവില കുതിച്ചുയരാനുള്ള സാധ്യത കണക്കിലെടുത്താണ് ഉപരോധങ്ങള്‍ ഇളവ് ചെയ്യുന്നത്. ലോകത്ത് കയറ്റുമതി ചെയ്യുന്ന ഗോതമ്പിന്റെ 30 ശതമാനവും റഷ്യയും ഉക്രെയ‍്നുമാണ് നല്‍കുന്നത്. ആഗോള ധാന്യത്തിന്റെയും ബാർലിയുടെയും കയറ്റുമതിയിൽ ഉക്രെയ്‍നിന്റെ പങ്ക് ഏകദേശം 15 ശതമാനമാണ്. 

ഭക്ഷ്യ വസ്തുക്കളുടെയും വളങ്ങളുടെയും വ്യാപാരം സുഗമമാക്കുന്നതിനായി യൂറോപ്യൻ യൂണിയൻ റഷ്യൻ ബാങ്കുകൾക്ക് മേലുള്ള ഉപരോധം ഒഴിവാക്കിയെങ്കിലും മറ്റ് മേഖലകളില്‍ റഷ്യക്കെതിരായ ഏഴാം ഉപരോധ പാക്കേജും യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു. റഷ്യന്‍ സ്വര്‍ണത്തിന്റെ വ്യാപാരത്തിനും പുതിയ പാക്കേജില്‍ ഉപരോധമേര്‍പ്പെടുത്തി. റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ ബെര്‍ബാങ്കിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികള്‍ക്കും ഹെെ ടെക്നോളജി ചരക്കുകളുടെ കയറ്റുമതിക്കും ഉപരോധമുണ്ട്. എന്നാല്‍ റഷ്യന്‍ ഇന്ധന ഇറക്കുമതി നിരോധനം ഏഴാം ഘട്ട ഉപരോധത്തിലും പരിഗണിച്ചിട്ടില്ല. അതേസമയം ഉക്രെയ്‍നുള്ള സെെനിക സഹായം 50 കോടി യൂറോ ആയി വര്‍ധിപ്പിക്കുന്നതിനും യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി.

Eng­lish Summary:Food cri­sis: EU eas­es sanc­tions against Russia
You may also like this video

Exit mobile version