ഫുഡ് ഡെലിവറി ഏജൻ്റെന്ന വ്യാജേന അനധികൃത ആയുധങ്ങൾ കടത്തിയ യുവാവ് പിടിയിൽ. സുധാൻഷു(22) ആണ് ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ നിന്ന് പിടിയിലായത്. തോക്കുകളും വെടിയുണ്ടകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. തിടുക്കത്തിൽ ബൈക്കെടുത്ത് പോകാൻ ശ്രമിച്ച സുധാൻഷുവിനെ കണ്ടപ്പോൾ സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഫുഡ് ഡെലിവറി സർവീസിൽ ജോലിക്കാരനായി അഭിനയിച്ചുകൊണ്ട് ആയുധം കടത്തുകയായിരുന്നു ഇയാളുടെ രീതി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. ആർക്കാണ് ആയുധങ്ങൾ വിൽക്കുന്നതെന്നും, ആരാണ് ഇത് വിതരണം ചെയ്യുന്നതെന്നുമുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഫുഡ് ഡെലിവറി ഏജൻ്റ് ചമഞ്ഞ് ആയുധക്കടത്ത്; യുവാവ് പിടിയിൽ

