Site iconSite icon Janayugom Online

ഭക്ഷണത്തിന് പക്ഷമില്ല; താക്കീതായി എ ഐ വൈ എഫ് സെക്കുലർ ഫുഡ് ഫെസ്റ്റ്

ഭക്ഷണത്തിന് പക്ഷമില്ല എന്ന മുദ്രാവാക്യമുയർത്തി എ ഐ വൈ എഫ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സെക്കുലർ ഫുഡ് ഫെസ്റ്റ് അധികൃതര്‍ക്ക് താക്കീതായി. ചേർത്തലയിൽ നടന്ന ഫുഡ് ഫെസ്റ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ പി അമൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ സി ശ്യാം സ്വാഗതം പറഞ്ഞു. പി വി ഗിരീഷ് കുമാർ, യു അമൽ, ബിമൽ ജോസഫ്, എസ് സനീഷ് തുടങ്ങിയവർ പങ്കെടുത്തു.

ചേർത്തല സൗത്ത് മണ്ഡലത്തിലെ പുത്തനങ്ങാടിയിൽ നടന്ന ഫുഡ് ഫെസ്റ്റ് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബ്രൈറ്റ് എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സാംജു സന്തോഷ് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി എസ് പ്രകാശൻ, സി ജയകുമാരി, പി എസ് ഷീനമോൾ, ചിന്തു കമൽ, വിശാൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ആലപ്പുഴ കാളാത്ത് ജംഗ്ഷനിൽ നടന്ന ഫെസ്റ്റ് എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് നിജു തോമസ് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എം കണ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, ബി ഷംനാദ്, പി ആർ രതീഷ്, വിഷ്ണു സത്യനേശൻ, സ്വാതി ഭാസി, നവാസ് ബഷീർ, അലൻ പോൾ, ബിനീഷ് ബാലൻ തുടങ്ങിയവർ പങ്കെടുത്തു. കായംകുളത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണി ജെ വാര്യത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ ആദർശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ ഹാഷിം സ്വാഗതം പറഞ്ഞു. എസ് ശ്രീജേഷ്, രാജേഷ്, നിസാം സാഗർ, മഞ്ജു, രാകേഷ്, അൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

മാവേലിക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം വി പി സോണി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി വിപിൻ ദാസ് സ്വാഗതം പറഞ്ഞു. ഡി ചന്ദ്രചൂഡൻ, സിനു ഖാൻ, അനു കാരയ്ക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധയിനം ഭക്ഷണ വിഭവങ്ങൾ നിരത്തിയുള്ള ഫുഡ് ഫെസ്റ്റിൽ നിരവധിയാളുകൾ പങ്കുചേർന്നു.

Exit mobile version