Site iconSite icon Janayugom Online

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ വിതരണം ചെയ്തത് പഴകിയ മുട്ട: കഴിച്ച 40 ഓളം കുട്ടികള്‍ കുഴഞ്ഞുവീണു

സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതിനുപിന്നാലെ അവശനിലയിലായ 32 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലാണ് സംഭവം. തെലങ്കാനയിലെ നിര്‍മ്മല്‍ അന്തപൂര്‍ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളാണ് കുഴഞ്ഞ് വീണത്. ദിമ്മരുതി ഗ്രാമത്തിലെ മണ്ഡല്‍ പരിഷദ് യുപി സ്കൂളിലെ കുട്ടികളാണ് കുഴഞ്ഞ് വീണത്. 12 പേരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിനുപിന്നാലെ സ്കൂളിലെ പ്രധാനാധ്യാപകനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്കൂളിലേക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഏര്‍പ്പാടാക്കിയ കോണ്‍ട്രാക്ടര്‍മാകരെയും പിരിച്ചുവിട്ടു. ഉച്ചഭക്ഷണത്തില്‍ കുട്ടികള്‍ക്കു നല്‍കിയ മുട്ട പഴകിയതാകാമെന്ന് സംശയിക്കുന്നതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു.

അനന്തപൂര്‍ ജില്ലയിലെ സ്കൂളിലും ഉച്ചഭക്ഷണത്തിന് പിന്നാലെ കുട്ടികള്‍ കുഴഞ്ഞുവീണു. തിപ്പരേഡിപ്പള്ളി പ്രൈമറി സ്കൂളിലെ 15 കുട്ടികളാണ് കുഴഞ്ഞുവീണത്. വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടികള്‍ കുഴഞ്ഞ് വീണതെന്നും കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

2017ലും തെലങ്കാനയില്‍ ഉച്ചഭക്ഷത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 26 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: food poi­son from school meals; 40 stu­dents hospitalized

You may like this video also

YouTube video player
Exit mobile version