Site iconSite icon Janayugom Online

ഭക്ഷ്യവിഷബാധ: 36 വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

hospitalhospital

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 പേരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു, ഒരാൾ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃത പറഞ്ഞു. വാൻലെസ്‌വാഡി ഹൈസ്‌കൂളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കാണ് സ്വയം സഹായ സംഘം നടത്തുന്ന സെൻട്രൽ കിച്ചണിൽ നിന്ന് ചോറും പരിപ്പും കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായത്.

വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദ്യാഭ്യാസ ഓഫീസർ (പ്രൈമറി വിഭാഗം) മോഹൻ ഗെയ്ക്വാദ് പറഞ്ഞു. ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ഗെയ്‌ക്‌വാദ് കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Food poi­son­ing: 36 stu­dents admit­ted to hospital

You may like this video also

Exit mobile version