പശ്ചിമ ബംഗാളില്‍ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. നൂറിലധികം പേരാണ് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലുള്ളത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ 24 പർഗാനാസിലാണ് സംഭവം. സംഭവത്തിൽ ഒരാൾ നരേന്ദ്രപൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുൽത്തലിയിലെ പഖിരാലയ ഗ്രാമത്തിലുള്ള ഒരു പള്ളിയിൽ വെള്ളിയാഴ്ച നടന്ന ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയുമായി കുറച്ചുപേർ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഇവർക്ക് ഭക്ഷ്യവിഷ ബാധയേറ്റതായി കണ്ടെത്തി.
നോമ്പ് തുറക്ക് ശേഷം കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതായാണ് കരുതുന്നതെന്ന് ഡോ. ഹോരിസദൻ മൊണ്ടൽ പറഞ്ഞു. റമദാൻ മാസത്തിലെ ആദ്യ ദിവസം നിരവധി പേരാണ് നോമ്പ് തുറക്ക് പള്ളിയിൽ പങ്കെടുത്തത്.
English Summary;Food poisoning for iftar feasters; More than 100 people are in the hospital
You may also like this video