Site icon Janayugom Online

ചെമ്മീനില്‍ നിന്ന് ഭക്ഷ്യവിഷബാധ: കോഴിക്കോട് സ്ത്രീ മരിച്ചു

prawns

കോഴിക്കോട് നാദാപുരത്ത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സ്ത്രീ മരിച്ചു. നാദാപുരം ചിയ്യൂരിലാണ് സംഭവം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കരിമ്പലംകണ്ടി മൊയ്‌ദുവിന്റെ ഭാര്യ സുലൈഖ (44) ആണ്‌ മരിച്ചത്. ചെമ്മീൻ കറിയിൽനിന്നാണ് വിഷബാധ എന്നാണ് സംശയം. വിശദവിവരങ്ങള്‍ക്കായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Eng­lish Sum­ma­ry: Food poi­son­ing from prawns: woman dies in Kozhikode

You may like this video also

Exit mobile version