തമിഴ്‌നാട്ടിൽ ഷവർമ കഴിച്ചതിനുപിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി. തിരുവീഥി സ്വദേശിനിയായ ശ്വേത(22)യാണ് മരിച്ചത്. ഷവര്‍മ്മ കഴിച്ചതിനുപിന്നാലെ രാത്രി ഛർദിക്കുകയും ബോധരഹിതയാകുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സ്കൂൾ അധ്യാപികയായിരുന്നു.
അതേസമയം, ഷവർമയിൽനിന്നേറ്റ ഭക്ഷ്യവിഷബാധ തന്നെയാണോ മരണകാരണം എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.