Site iconSite icon Janayugom Online

വിവാഹ വിരുന്നില്‍ നിന്ന് ഭക്ഷ്യവിഷബാധ; 60 കുട്ടികള്‍ ആശുപത്രിയില്‍

food poisoningfood poisoning

ബീഹാറില്‍ വിവാഹ സത്കാരത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് സംഭവം. വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച 6 മുതല്‍ 12 വയസ് പ്രായമുള്ള കുട്ടികളിലാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നത്.

ആറ് കുട്ടികളുടെ നില അതീവഗുരുതരമാണെന്നും അലോളിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) ചികിത്സ ലഭ്യമാക്കുന്നതിനായി ഒരു മെഡിക്കൽ സംഘം ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചത്. 

ശുചിത്വമില്ലായ്മയും മായം കലർന്നതുമായ ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: food poi­son­ing from wed­ding feasts; 60 chil­dren are in hospital

You may also like this video

Exit mobile version