Site icon Janayugom Online

പാനീപൂരി കഴിച്ച 97 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

മധ്യപ്രദേശിലെ മണ്ഡല ജില്ലയിൽ പാനീപൂരി കഴിച്ച 97 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഒരേ കടയിൽ നിന്ന് പാനീപൂരി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് സിംഗാർപൂരിലെ ഷോപ്പിൽ നിന്നാണ് കുട്ടികൾ പാനീപുരി കഴിച്ചത്.

പാനീപൂരി സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ പാനീപൂരിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന വാദം കടയുടമ നിഷേധിച്ചു. ശനിയാഴ്ച 7.30യോടെയാണ് കുട്ടികൾ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്.

ഛർദിയും വയറുവേദനയുമാണ് ഇവരെ ആശുപത്രി പ്രവേശിപ്പിച്ചതെന്ന് ജില്ലാ ആശുപത്രിയിലെ സിവിൽ സർജൻ ഡോ. കെ ആർ ശാക്യ പറഞ്ഞു.

Eng­lish summary;Food poi­son­ing in 97 chil­dren who ate Panipuri

You may also like this video;

Exit mobile version