കൊട്ടാരക്കര അംഗനവാടിയിലെ ഭക്ഷ്യവിഷബാധയിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.കല്ലുവാതുക്കൽ 18-ാം നമ്പർ അംഗനവാടിയിലാണ് ഇന്നലെ ഭക്ഷ്യവിഷബാധയേറ്റത്. അംഗനവാടിയിലെ ഭക്ഷണത്തിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചു. അവ പരിശോധന നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും. സർക്കാർ കൊണ്ട് വരുന്ന ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ച്ചകൾ അംഗീകരിക്കാൻ പറ്റില്ല.
നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷണം നൽകുന്ന ഏജൻസിയുടെ വീഴ്ച്ച ഉണ്ടായോ എന്നും അന്വേഷിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ എല്ലാം അന്വേഷിക്കുംമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷ ബാധയേറ്റ കുട്ടികളുടെ വീട് മന്ത്രി സന്ദർശിച്ചു.കുട്ടികൾക്ക് നൽകുന്ന ഭക്ഷണം ഏറ്റവും ജാഗ്രതയോടെയാണ് തയാറേക്കണ്ടതെന്ന് മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പുകൾ എല്ലാം അന്വേഷിക്കും. ഭക്ഷണം നൽകുന്ന ഏജൻസിയുടെ വീഴ്ച്ച ഉണ്ടായോ എന്നും അന്വേഷിക്കും. കുട്ടികളുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം ഏറ്റവും ജാഗ്രതയോടെയാണ് തയാറേക്കണ്ടത്.
വിവിധ ഘട്ടങ്ങളിൽ ഉള്ള പരിശോധനകൾ, കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ഭക്ഷ്യ വിഷ ബാധയേറ്റ കുട്ടികളുടെ വീട് മന്ത്രി സന്ദർശിച്ചു.
English Summary:Food poisoning in Anganwadi; Minister KN Balagopal said that strict action will be taken against the culprits
You may also like this video