Site iconSite icon Janayugom Online

നെയ്യാറ്റിൻകരയിൽ ചെമ്പല്ലി കഴിച്ച് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ

നെയ്യാറ്റിൻകരയിൽ ചെമ്പല്ലി മത്സ്യം കഴിച്ചതിനെ തുടർന്ന് 35 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ തിരുവനന്തപുരം, കാരക്കോണം മെഡിക്കൽ കോളേജുകളിലും സമീപത്തെ മറ്റ് ആശുപത്രികളിലുമായി ചികിത്സയിലാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവർ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

ഊരമ്പ്, കാഞ്ഞിരംകുളം പുത്തൻകട, പുതിയതുറ, പഴയകട, കുറുവാട് എന്നീ അഞ്ച് മാർക്കറ്റുകളിൽ നിന്ന് ചെമ്പല്ലി മത്സ്യം വാങ്ങിയവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇന്നലെ ചെമ്പല്ലി മത്സ്യം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 9 പേരെയാണ് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കൂടുതൽ പേർ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചു. 

Exit mobile version