തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഉച്ചക്കടയിലെ എല്‍എംഎസ്എല്‍പിഎസ് സ്കൂളിലെ 35 അഞ്ച് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടികളെ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടികളെ വീടുകളിലേക്ക് തിരികെ അയച്ചു. തുടര്‍ന്ന് സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു.
English Summary: Food poisoning in Thiruvananthapuram: 35 children hospitalized
You may like this video also