Site iconSite icon Janayugom Online

വയനാട്ടിൽ വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ

വയനാട്ടിൽ വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഒമ്പത് പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് കമ്പളക്കാടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ. ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷം ഉച്ചയോടുകൂടി അസ്വസ്ഥതകളുണ്ടായെന്നാണ് വിനോദസ‍ഞ്ചാരികൾ ആശുപത്രി അധികൃതരെ അറിയിച്ചത്. 29 പേരടങ്ങുന്ന ഒരു സംഘമായാണ് ഇവർ വയനാട്ടിലെത്തിയത്. എല്ലാവർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.

Eng­lish summary;Food poi­son­ing in Wayanad

You may also like this video;

Exit mobile version