Site icon Janayugom Online

ഭക്ഷ്യവിഷബാധ: അന്ധവിദ്യാലയത്തിലെ ഏഴ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

food poisoning

മുംബൈയിലെ ടാർഡിയോയിലെ വിക്ടോറിയ മെമ്മോറിയൽ ബ്ലൈൻഡ് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കടുത്ത ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Food poi­son­ing: Sev­en chil­dren of the blind school were admit­ted to the hospital

You may also like this video

Exit mobile version