Site icon Janayugom Online

ഭക്ഷ്യവില കുതിച്ചുയരുന്നു; വ്യാവസായിക വളര്‍ച്ച ഇടിഞ്ഞു

veg

രാജ്യത്ത് ഭക്ഷ്യ വില കുതിച്ചുയരുന്നു. ഫെബ്രുവരിമാസത്തെ കണക്കനുസരിച്ച് 8.66 ശതമാനമായാണ് ഭക്ഷ്യവില വര്‍ധിച്ചത്. ജനുവരിയില്‍ 8.30 ശതമാനം ആയിരുന്ന ഭക്ഷ്യവിലയാണ് ഒരുമാസത്തിനിടെ കുതിച്ചുയര്‍ന്നത്.
തക്കാളി, ഉള്ളി ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലും ഗണ്യമായ വര്‍ധനവുണ്ടായെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന തക്കാളിക്ക് ജനുവരിയില്‍ 38.01 ശതമാനമായിരുന്ന വില വര്‍ധന കഴിഞ്ഞ മാസം 42.01 ശതമാനമായി. അനുപാതികമായി ഉള്ളിവിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഉരുളക്കിഴങ്ങിന് 12.38 ശതമാനമാണ് വില ഉയര്‍ന്നത്.

കാലവസ്ഥാ വ്യതിയനം, മഴക്കുറവ്, കൃഷിനാശം എന്നിവയാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഉല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കാത്തത് കാരണം കാര്‍ഷികവൃത്തിയില്‍ സംഭവിച്ച മാന്ദ്യതതയും വിലക്കയറ്റത്തിന് ആക്കം വര്‍ധിപ്പിച്ചു. ഇതോടൊപ്പം രാജ്യത്തെ വ്യാവസായിക ഉല്പാദന വളര്‍ച്ച ഇടിയുകയും ചെയ്തു.
2023 ഡിസംബറില്‍ രേഖപ്പെടുത്തിയ 4.2 ശതമാനം വ്യാവസായിക ഉല്പാദന വളര്‍ച്ച 3.8 ആയി കൂപ്പുകുത്തി. 2023 ജനുവരിയില്‍ 5.8 ആയിരുന്ന വളര്‍ച്ചയാണ് മോഡി ഭരണത്തിന്റെ അവസാന നാളില്‍ രണ്ട് ശതമാനം ഇടിഞ്ഞത്. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതി വിഭവങ്ങള്‍, റിഫൈനറി ഉല്പന്നം, രാസവളം, സ്റ്റീല്‍, സിമന്റ് , വൈദ്യുതി എന്നിവ അടിസ്ഥാനമാക്കിയാണ് വ്യാവസായിക വളര്‍ച്ചയുടെ തോത് വിലയിരുത്തുന്നത്. 

Eng­lish Sum­ma­ry: Food prices are soar­ing; Indus­tri­al growth has fallen

You may also like this video

Exit mobile version