Site iconSite icon Janayugom Online

അഭയ കേന്ദ്രത്തില്‍ ഭക്ഷണം മുടങ്ങി: ഹൈക്കോടതി കേസെടുത്തു

ഭവന രഹിതരും ഒറ്റപ്പെട്ടുപോയ വനിതകളുടെയും അഭയ കേന്ദ്രത്തില്‍ ഭക്ഷണ വിതരണം മുടങ്ങി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത് ഡല്‍ഹി ഹൈക്കോടതി.ഡല്‍ഹി സര്‍ക്കാരിനു കീഴിലെ അര്‍ബന്‍ ഷെല്‍റ്റര്‍ ഇപ്രൂവ്‌മെന്റ് ബോര്‍ഡാണ് അഗതി മന്ദിരത്തിന്റെ ചുമതലക്കാര്‍. ഇവിടെ ഭക്ഷണ വിതരണം നിലച്ചതോടെ താമസക്കാര്‍ ഭക്ഷണത്തിനായി തെരുവിലിറങ്ങി ഭിക്ഷയെടുക്കേണ്ട അവസ്ഥയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഭക്ഷണ വിതരണത്തില്‍ മുടക്കം വരുത്തരുതെന്നും ഡല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഭക്ഷണ വിതരണം മുടക്കരുതെന്നും ബഞ്ച് വ്യക്തമാക്കി. കേസില്‍ അമിക്യസ്‌ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനെ കോടതി നിയോഗിച്ചു. അക്ഷയ പത്ര ഫൗണ്ടേഷന്‍ മുഖേനയാണ് ഭക്ഷണ വിതരണം നടത്തുന്നത്. അത് തുടരണം. അവര്‍ക്ക് പണം കൊടുക്കുന്നത് സംബന്ധിച്ച തല്‍സ്ഥിതി തുടരണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. അക്ഷയ പത്ര ഫൗണ്ടേഷന് സര്‍ക്കാര്‍ പണം നല്‍കാതിരുന്നതാണ് ഭക്ഷണ വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. 

Eng­lish Summary;Food short­age in shel­ter: High Court takes up case

You may also like this video

Exit mobile version