കണ്ണൂർ പിലാത്തറയിൽ ഹോട്ടലിലെ ശൗചാലയത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതുകണ്ട് ഫോട്ടോയെടുത്ത ഡോക്ടറെ അക്രമിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടൽ ഉടമയുമുൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിലെത്തിയ ബന്തടുക്ക പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഡോ. സുബ്ബരായയെയാണ് ആക്രമിച്ചത്. ഹോട്ടലുടമ മുഹമ്മദ് മൊയ്തീൻ , സഹോദരി സമീന, സെക്യൂരിറ്റി ജീവനക്കാരൻ ടി.ദാസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.
English Summary: Food stored in toilet: Hotel owner and staff attack doctor who tried to take a photo
You may like this video also