Site iconSite icon Janayugom Online

അവബോധ ക്ലാസിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി: ശ്വാസം നിലച്ച മെറിനയെ രക്ഷിച്ച് അഗ്നിരക്ഷാസേന

foodfood

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കാഞ്ചിയാർ ഹരിത കർമ സേനാംഗത്തെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. കാഞ്ചിയാർ പഞ്ചായത്തിൽ ഹരിത കർമസേനാംഗങ്ങൾക്കുള്ള അഗ്നിരക്ഷാസേനയുടെ അവബോധ ക്ലാസിനിടെയാണ് ഹരിത കർമ സേനാംഗമായ പള്ളതുവയൽ മെറിന(36) യുടെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. തുടർന്ന് ശ്വാസം നിലച്ച മെറിനയ്ക്ക് അഗ്നിരക്ഷാസേനാംഗങ്ങൾ ‘ചോക്കിങ്ങ് ഫസ്റ്റ് എയ്ഡ്’ നൽകി. തുടർന്ന് ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കി. കട്ടപ്പന അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരായ ആർ. അനു. , വിഷ്ണു മോഹൻ, ജ്യോതികുമാർ എന്നിവരാണ് പ്രഥമ ശുശ്രൂഷ നൽകിയത്.

Eng­lish Sum­ma­ry: Food stuck in throat dur­ing aware­ness class: Fire­fight­ers res­cue Mari­na who stopped breathing

You may also like this video

Exit mobile version