Site icon Janayugom Online

കോഴിക്കോട്ട് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ അക്രമിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിൻ്റെ ഭീകരദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സൈക്കിളില്‍ കൂട്ടുകാര്‍ക്കൊപ്പം നിന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയിൽ കടിച്ച് വലിക്കുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്കാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂർ അരക്കിണറിൽ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിച്ചത്. 

Eng­lish Summary:Footage of a Kozhikode stu­dent being bit­ten by a stray dog ​​and injured
You may also like this video

Exit mobile version