Site iconSite icon Janayugom Online

വിഭജനത്തിനുശേഷം ആദ്യമായി പാകിസ്ഥാൻ സംസ്കൃതം പാഠ്യവിഷയമാകുന്നു

പാകിസ്ഥാനില്‍ ആദ്യമായി സംസ്കൃതം പാഠ്യവിഷയമാകുന്നു. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് സംസ്കൃതം ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സ് ആരംഭിച്ചു. മൂന്ന് മാസത്തെ വാരാന്ത്യ ശിൽപശാലയിൽ നിന്നാണ് ഈ സംരംഭം ഉടലെടുത്തത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രത്യേക താൽപര്യപ്രകാരമാണിത്. 

കോഴ്‌സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് മഹാഭാരതം ടെലിവിഷൻ പരമ്പരയിലെ പ്രശസ്തമായ തീം ആയ ഹെ കഥ സംഗ്രാം കിയുടെ ഉർദു പതിപ്പും പരിചയപ്പെടുത്തുന്നുണ്ട്. പഞ്ചാബ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സമ്പന്നമായ സംസ്കൃത ശേഖരങ്ങളുണ്ടെന്ന് ഗുർമനി സെന്റർ ഡയറക്ടർ ഡോ. അലി ഉസ്മാൻ ഖാസ്മി ദ ട്രിബ്യൂണിനോട് പറഞ്ഞു. 

Exit mobile version