Site iconSite icon Janayugom Online

43 വർഷത്തിനുശേഷം ഇതാദ്യം; ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തി

പ്രധാനമന്ത്രി നരേന്ദ്രമോഡി കുവൈത്തിൽ എത്തി. 43 വർഷത്തിനുശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിക്ക് അമീരി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കുവൈത്ത് ഭരണാധികാരികളാണ് മോഡിയെ സ്വീകരിച്ചത്. നരേന്ദ്രമോഡി, ഇന്ത്യൻ കമ്മ്യൂണിറ്റി മീറ്റിങ്ങിലും വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖരുമായി ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇന്ത്യൻ തൊഴിലാളികൾ അധിവസിക്കുന്ന തൊഴിലാളി ക്യാമ്പുകളും പ്രധാനമന്ത്രി സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ നിരവധി കരാറുകൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഉപകരിക്കുമെന്നാണ് കരുതുന്നത് .

Exit mobile version