Site iconSite icon Janayugom Online

ലോകത്താദ്യമായി ആണ്‍ വര്‍ഗത്തിലും പെണ്‍വര്‍ഗത്തിലും പെടാത്ത പൂച്ചയെ കണ്ടെത്തി

hopehope

ലോകത്താദ്യമായി ആണ്‍ വര്‍ഗത്തിലും പെണ്‍വര്‍ഗത്തിലും പെടാത്ത പൂച്ചയെ കണ്ടെത്തിയിരിക്കുകയാണ് ലണ്ടന്‍ ശാസ്ത്രജ്ഞര്‍. ലൈംഗികാവയവങ്ങളില്ലാത്തതിനാലാണ് ഇത് ഏത് വര്‍ഗത്തില്‍പ്പെട്ടതെന്ന് നിര്‍ണയിക്കാനാകാത്തതെന്ന് വിദഗ്ധര്‍ അറിയിച്ചു. ഹോപ്പ് എന്നാണ് യുകെയിലെ വാറങ്ടണിലെ പൂച്ച സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാര്‍ പൂച്ചയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ആരും വീട്ടില്‍ വളര്‍ത്തുന്നതല്ല. അതിനാല്‍ത്തന്നെ പൂച്ച സംരക്ഷണകേന്ദ്രത്തില്‍ തല്‍ക്കാലം താമസിപ്പിച്ചിരിക്കുകയാണ് ഹോപ്പിനെ. 15 ആഴ്ച പ്രായമാണ് ഹോപ്പിനുള്ളത്. പൂച്ചക്കുഞ്ഞ് പെണ്ണാണെന്നാണ് വാറങ്ടൺ ക്യാറ്റ്സ് പ്രൊട്ടക്ഷൻ റെസ്ക്യൂ സെൻ്ററില അധികൃതർ ആദ്യം കരുതിയിരുന്നത്. എന്നാൽ മൃഗഡോക്ടർമാർ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ടോബിയ്ക്ക് പുരുഷൻ്റെയോ സ്ത്രീയുടെയോ ലൈംഗികാവയവങ്ങൾ ഇല്ലെന്ന് മനസ്സിലാക്കിയത്. ഏജനസിസ് എന്ന ആരോഗ്യപ്രശ്നം മൂലമാണ് ഹോപ്പിന് ലൈംഗികാവയവങ്ങൾ വികസിക്കാതിരുന്നത് എന്നാണ് കേന്ദ്രത്തിലെ ഫീൽഡ് വെറ്റനററി ഓഫീസറായ ഫിയോണ ബ്രോക്ക്ബാങ്ക് വ്യക്തമാക്കിയത്.

പുരുഷൻ്റെയും സ്ത്രീയുടെയും ലൈംഗികാവയവങ്ങൾ ഒരു ജീവിയിൽ പ്രത്യക്ഷപ്പെടുന്ന അവസ്ഥയിലുള്ള ഹെർമഫ്രോഡൈറ്റ് പൂച്ചകളെ മുൻപും ഗവേഷകർ കണ്ടിട്ടുണ്ട്. എന്നാൽ ഒരു തരത്തിലുമുള്ള ലൈംഗികാവയവങ്ങൾ ഇല്ലാത്ത പൂച്ചയെ കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് മൃഗഡോക്ടർമാർ വ്യക്തമാക്കി. “ലൈംഗികാവയവങ്ങൾ ഉണ്ടോ എന്നറിയാൻ പൂച്ചയെ ഞങ്ങൾ വിശദമായി പരിശോധിച്ചു. പക്ഷെ ശരീരത്തിനകത്തോ പുറത്തോ ഒരു അവയവവും ഉണ്ടായിരുന്നില്ല.” ഫിയോണ ദ ഇൻഡിപെൻഡൻ്റിനോടു പറഞ്ഞു. അണ്ഡാശയ കോശങ്ങൾ ശരീരത്തിനുള്ളിൽ ഉണ്ടായേക്കാമെന്നും എന്നാൽ അതിനു സാധ്യത തീരെ കുറവാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ അവസ്ഥയ്ക്ക് പ്രത്യേകിച്ച് പേരൊന്നും ഇല്ലെന്നും അവർ വ്യക്തമാക്കി. തൻ്റെ ക്ലിനിക്കിലോ പുറത്തെ മുൻപ് ഇത്തരത്തിലുള്ള അവസ്ഥ മറ്റു പൂച്ചകളിൽ കണ്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. നിലവിൽ അഞ്ച് മാസത്തിൽ താഴെ വളർച്ച മാത്രമാണ് ഹോപ്പിനുള്ളത്. ഭാവിയിൽ ഇത് പൂച്ചയുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുക എന്നും വിദഗ്ധർക്ക് വ്യക്തതതയില്ല. എന്നാൽ പൂച്ചയ്ക്ക് മലമൂത്ര വിസർജനം ചെയ്യുന്നതിനു തടസ്സങ്ങളില്ലെന്ന് ഡോക്ടർമാർ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഹോപ്പിനെ വളര്‍ത്താന്‍ ഉടമസ്ഥരെ തേടാന്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: For the first time in the world, a cat not a male and female has been discovered

You may also like this video

Exit mobile version