Site icon Janayugom Online

യുകെയിലുള്ളവര്‍ക്ക് കോളടിച്ചു; ഇനിമുതല്‍ നാല് ദിവസം ജോലിക്ക് പോയാല്‍ മതി

UK

ആഴ്ചയിൽ നാല് ദിവസം മാത്രമുള്ള പ്രവൃത്തി ദിവസങ്ങളിലേക്ക് മാറാനൊരുങ്ങി ബ്രിട്ടനിലെ കമ്പനികൾ. അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരുത്താതെ 100 ലധികം കമ്പനികളാണ് പുതിയ പ്രവർത്തനരീതിയിലേക്ക് മാറുന്നത്. 2600 ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
യുകെ ആസ്ഥാനമായ ആറ്റം ബാങ്കും ആഗോള മാർക്കറ്റിങ് കമ്പനിയായ അവിനും യുകെ ബ്രാഞ്ചുകളിൽ ഇതിനകം പ്രവർത്തനരീതി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. രണ്ട് കമ്പനികളിലുമായി 450തിലധികം ജീവനക്കാരാണുള്ളത്. പ്രവൃത്തി ദിനങ്ങൾ നാല് ദിവസമായി ചുരുക്കുന്നത് ഉല്പാദനക്ഷമത വർധിപ്പിക്കുമെന്നാണ് തൊഴില്‍ മേഖലയിലെ വിദഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

കേംബ്രിഡ്ജ്, ഓക്‌സ്‌ഫോർഡ് സര്‍വകലാശാലകള്‍, ബോസ്റ്റൺ കോളജ്, തിങ്ക് ടാങ്ക് ഓട്ടോണമി എന്നിവരുമായി ചേർന്ന് 3,300 തൊഴിലാളികളുള്ള 70 കമ്പനികളിൽ പരീക്ഷണാടിസ്ഥാനത്തിൽ പെെലറ്റ് പദ്ധതി നടപ്പിലാക്കിയിരുന്നു.88 ശതമാനം കമ്പനികളും പദ്ധതിക്ക് അനുകൂല പ്രതികരണമാണ് നൽകിയത്. 95 ശതമാനം കമ്പനികളും ഉല്പാദനക്ഷമത അതേപടി തുടരുകയോ മെച്ചപ്പെടുത്തുകയോ ചെയ്തതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 

Eng­lish Sum­ma­ry: For those in the UK; It is enough to go to work for four days from now

You may also like this video

Exit mobile version