Site iconSite icon Janayugom Online

ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റില്‍ തൊഴിലാളി സമരം ശക്തം

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ് കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ തൊഴിലാളി സമരം ശക്തമാകുന്നു. രണ്ടായിരത്തിലധികം തൊഴിലാളികളാണ് മികച്ച നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേയ് 30 മുതല്‍ സമരം നടത്തുന്നത്. ഇതോടെ പ്ലാന്റിലെ ഉല്പാദനം സ്തംഭിച്ച നിലയിലാണ്.

ഗുജറാത്തിലെ സനന്ദ്, തമിഴ്‌നാട് ചെന്നൈയിലെ മരൈമല നഗര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളിലെ ഉല്പാദനം അവസാനിപ്പിക്കുന്നതായി 2021 സെപ്റ്റംബറില്‍ ഫോര്‍ഡ് കമ്പനി പ്രഖ്യാപിച്ചിരുന്നു. 300 ദിവസത്തെ വേതനം നഷ്ടപരിഹാരമായി നല്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ തുച്ഛമായ പാക്കേജാണ് മാനേജ്മെന്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

‘ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കുന്നതിനായി ടാറ്റ മോട്ടോഴ്സ് മുന്നോട്ടുവന്നിട്ടുണ്ട്. സമാനരീതിയില്‍ ചെന്നൈയിലെ പ്ലാന്റും ഏറ്റെടുക്കുന്നതിന് മറ്റ് കമ്പനികള്‍ തയാറാകുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതീക്ഷ.

എന്നാല്‍ ഇതില്‍ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെ കമ്പനിയിലെ തൊഴിലാളികളുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അധികൃതരുമായി ചര്‍ച്ച നടക്കുകയാണെന്നാണ് ഫോര്‍ഡ് വക്താവ് വ്യക്തമാക്കുന്നത്. ജൂണ്‍ 30ന് പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് സൂചന.

Eng­lish summary;Ford’s Chen­nai plant work­ers strike intensifies

You may also like this video;

Exit mobile version