Site iconSite icon Janayugom Online

രാജ്യത്തെ വിദേശ നാണ്യ നിക്ഷേപത്തില്‍ വന്‍ ഇടിവ്

രാജ്യത്തെ വിദേശ നാണ്യ നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചായായ നാലാമത്തെ ആഴ്ചയാണ് നിക്ഷേപത്തില്‍ കുറവ് വരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ 11.173 ബില്യണ്‍ ഇടിവ് നേരിട്ടതോടെ വിദേശ നാണ്യ നിക്ഷേപം 606.475 ബില്യണ്‍ ഡോളറിലെത്തി. രൂപയുടെ മൂല്യത്തിലുണ്ടായ സമ്മര്‍ദ്ദമാണ് 11.173 ബില്യണ്‍ എന്ന കുത്തനെയുള്ള ഇടിവ് കാരണമായത്. റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിച്ചതും യുഎസ് ഫെഡറല്‍ റിസേര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചതുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചതെന്നാണ് ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നത്. 

ആര്‍ബിഐയുടെ പ്രതിവാര കണക്കുകള്‍ പ്രകാരം മാര്‍ച്ച് 25ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ നിക്ഷേപം 2.03 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 617.648 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. നാലാഴ്ചക്കുള്ളില്‍ നിക്ഷേപത്തില്‍ 27 ബില്യണ്‍ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ നിക്ഷേപത്തിലും കുറവുണ്ടായി. കഴിഞ്ഞ ആഴ്ചയില്‍ നിക്ഷേപം 42.734 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 507 മില്യണ്‍ ഡോളറില്‍ എത്തി. 

Eng­lish Summary:Foreign exchange reserves fall sharply
You may also like this video

Exit mobile version