Site icon Janayugom Online

വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നു

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍ തോതില്‍ വിറ്റൊഴിയുന്നു. ഈ മാസം മാത്രം 12,300 കോടിയാണ് പിന്‍വലിച്ചത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ വര്‍ധനവ് തുടരുമെന്ന ഭയമാണ് വിദേശ നിക്ഷേപകരെ പിന്തിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ആറ് മാസങ്ങളില്‍ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) 1.48 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് വിറ്റഴിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രിലിലെ ആദ്യ ആഴ്ചയില്‍ മാത്രം 7,707 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഈ മാസം 11 മുതല്‍ 13 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ 4,500 കോടിയുടെ ഓഹരികളും വിറ്റഴിച്ചു.

Eng­lish summary;Foreign investors are withdrawing

You may also like this video;

Exit mobile version