Site iconSite icon Janayugom Online

ആഗോളസമാധാനം നിലനിര്‍ത്തുന്നതിന് സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി

ആഗോളസമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല. റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കാര്യക്ഷമമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ശൃംഗ്ല പറഞ്ഞു.

റഷ്യയുടെ സെനിക നടപടിക്കെതിരെ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തിരുന്നു. പ്രമേയം വീറ്റോ ചെയ്തതിലൂടെ സെെനിക നടപടിക്കെതിരായ അന്താരാഷ്ട്ര നീക്കങ്ങളെ റഷ്യ ഫലപ്രദമായി തടഞ്ഞു. ഈ സംഭവം പരാമര്‍ശിച്ചു കൊണ്ട്, റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വ്യപാര വിഷയത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് മുതിര്‍ന്നില്ല.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗമാണ് റഷ്യ. സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ക്കാണ് പ്രമേയം വീറ്റോ ചെയ്യാനുള്ള അധികാരമുള്ളത്. ചെെന, ഫ്രാന്‍സ്, യുഎസ്,യുകെ എന്നീ രാജ്യങ്ങളാണ് റഷ്യക്ക് പുറമേ കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളായുള്ളത്.

Eng­lish summary;Foreign Sec­re­tary says Secu­ri­ty Coun­cil has failed to main­tain glob­al peace

You may also like this video;

Exit mobile version