Site iconSite icon Janayugom Online

ട്രെയിന്‍ യാത്രയ്ക്കിടെ വിദേശ വിദ്യാർത്ഥിയുടെ ഫോണ്‍ താഴെ വീണു; മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി കേരള പൊലീസ്

വിദേശ വിദ്യാർത്ഥിയ്ക്ക് ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ മൊബൈല്‍ ഫോണ്‍ 20 മിനിറ്റിനകം കണ്ടെത്തി നല്‍കി കേരള പൊലീസ്. ഹൈദരാബാദ് സർവകലാശാലയിൽ പഠിക്കുന്ന യുകെ സ്വദേശി സ്റ്റെർലിൻ ട്രോവയെ(23) പൊലീസ് അമ്പരപ്പിച്ചത്. വർക്കലയിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് വിദ്യാര്‍ത്ഥിയുടെ സ്റ്റെർലിന്റെ വിലകൂടിയ മൊബൈൽ ഫോൺ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ വച്ചാണ് പുറത്തേക്കു വീണത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം.

തുടര്‍ന്ന് തിരുവല്ലയിലിറങ്ങി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. ഫോൺ നമ്പർ വാങ്ങി അപ്പോൾ തന്നെ ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനത്തിലൂടെ ഫോൺ കിടക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തി. പൊലീസ് സംഘം റെയിൽവേ പാളത്തിൽ ഉടൻ തന്നെ അന്വേഷണം തുടങ്ങി. കൂടാതെ സ്റ്റെർലിന് സ്റ്റേഷനിൽ വിശ്രമിക്കാൻ സൗകര്യവും നൽകി. അപ്പോഴേക്കും പാളത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഫോൺ ലഭിച്ചിരുന്നു. ഫോണിൽ പൊലീസ് അലർട്ട് സന്ദേശവും അയച്ചു.

പൊലീസ് തൊഴിലാളികളെയും കൂട്ടി സ്റ്റേഷനിലെത്തുകയും തൊഴിലാളികൾ തന്നെ ഫോൺ നേരിട്ട് ഉടമയ്ക്ക് നൽകാനുള്ള അവസരവും ഒരുക്കി നല്‍കുകയും ചെയ്തു. തന്റെ നാട്ടിലെ പൊലീസ് പോലും ഇത്രയും നന്നായി പണിയെടുക്കുമോ എന്ന സംശയം തുറന്നുപറഞ്ഞാണ് സ്റ്റെർലിങ് മടങ്ങിത്. സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ.സുനിൽ കൃഷ്ണ, സീനിയർ സിപിഒ എസ്.എൽ. ബിനുകുമാർ, അവിനാശ് വിനായക്, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഫോൺ കണ്ടെത്തി നൽകിയത്.

Eng­lish Summary;Foreign stu­den­t’s phone falls down dur­ing train jour­ney; Ker­ala Police found it with­in minutes
You may also like this video

Exit mobile version