Site icon Janayugom Online

വിദേശഇടപാടുകള്‍: ബൈജൂസ് ആപ്പ് ഉടമ ബൈജുവിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

byjus app

പ്രശസ്ത സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ബംഗളൂരുവിലെ ഓഫീസുകളിലും വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വകുപ്പുകൾ പ്രകാരമാണ് പരിശോധന നടത്തിയത്. ഫെമ പ്രകാരം രവീന്ദ്രൻ ബൈജുവിനും അദ്ദേഹത്തിന്റെ കമ്പനിയായ ‘തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി‘നും എതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായും ഫെമ അന്വേഷണത്തിൽ കണ്ടെത്തിയതായി ഏജൻസി പറയുന്നു.സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോമിനെതിരെ അന്വേഷണം ആരംഭിച്ചത്. അതേസമയം കേസില്‍ ബൈജുവിന് നിരവധി സമൻസുകൾ അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്നും ഇഡി അറിയിച്ചു. 

Eng­lish Sum­ma­ry: For­eign Trans­ac­tions: ED raids estab­lish­ments of Byju’s app own­er Byju

You may also like this video

Exit mobile version