ബംഗളൂരു ചിക്കജാലയിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ. നൈജീരിയ സ്വദേശിയായ ലൊവേത്(31) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്. യുവതിയുടെ മൃതദേഹം ഇന്നലെ രാവിലെയോടെയാണ് ചിക്കജാലയിലെ റോഡിനോട് ചേർന്നുള്ള മൈതാനത്ത് കണ്ടെത്തിയത്. കഴുത്തിനും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണം.
സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിക്കുകായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

