Site iconSite icon Janayugom Online

വിദേശികള്‍ക്ക് സ്വാഗതം; സൗദിയിലേക്ക് വരാന്‍ ഇനി വ്യക്തിഗത സന്ദര്‍ശന വിസ

സൗദി അറേബ്യയിലേക്ക് വരുന്നതിന് വിദേശികള്‍ക്ക് വ്യക്തിഗത സന്ദര്‍ശന വിസ അനുവദിച്ചതായി വിദേശകാര്യമന്ത്രാലയം. ടൂറിസം, ബിസിനസ് വിസകള്‍ മാത്രമാണ് സന്ദര്‍ശനാനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഇനി സന്ദര്‍ശന ആവശ്യത്തിന് തന്നെയായി വിസ നേടി വരാനുള്ള പുതിയ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്ക് രാജ്യത്തെ എല്ലാ പ്രദേശങ്ങളും സഞ്ചരിക്കാനാകും. സന്ദര്‍ശകര്‍ക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുവാദമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരന്മാർക്ക് വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവരാനും ഇനി സാധിക്കും. https://visa.mofa.gov.sa എന്ന വിസ പ്ലാറ്റ്‌ഫോം വെബ്‌സൈറ്റിൽ പ്രവേശിച്ച് വിസയ്ക്ക് അപേക്ഷിക്കണം. 

വിദേശകാര്യ മന്ത്രാലയത്തിലെ വിസ പ്ലാറ്റ്‌ഫോമിൽ വ്യക്തിഗത സന്ദർശനത്തിനുള്ള അപേക്ഷ സമർപ്പിക്കണം. വിസ പ്ലാറ്റ്‌ഫോമിൽ എൻക്വയറി ഐക്കൺ തെരഞ്ഞെടുത്താൽ സമർപ്പിച്ച അപേക്ഷകളെക്കുറിച്ച് അന്വേഷിക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. മുന്‍പ് സമര്‍പ്പിച്ച അപേക്ഷയെക്കുറിച്ച് അറിയുവാനും എൻക്വയറി ക്ലിക്ക് ചെയ്താല്‍ മതി. തുടര്‍ന്ന് അപേക്ഷയും പാസ്പോര്‍ട്ടും വരാനിരിക്കുന്ന വിദേശികളുടെ രാജ്യത്തെ സൗദി അറേബ്യ എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിച്ച് സ്റ്റാംപ് ചെയ്ത് വാങ്ങണം. രാജ്യത്തേക്കുള്ള വിദേശികളായ സന്ദര്‍കരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാണ് നീക്കം. 

Eng­lish Summary:Foreigners are wel­come; per­son­al vis­it visa to come to Saudi
You may also like this video

Exit mobile version