Site iconSite icon Janayugom Online

ഫോറസ്റ്റില്‍ സിറ്റിയുടെ കാട്ടുതീ; ആഴ്സണലിനെ മറികടന്ന് തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്ത്. നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിറ്റി തോല്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 48-ാം മിനിറ്റില്‍ തിജനി രജിന്‍ഡേഴ്സ് നേടിയ ഗോളില്‍ സിറ്റി മുന്നിലെത്തി. ആറ് മിനിറ്റുകള്‍ക്കുള്ളില്‍ നോട്ടിങ്ഹാം തിരിച്ചടിച്ചു. ഒമരി ഹ­ച്ചിന്‍സണാണ് സ്കോറര്‍. എ­ന്നാല്‍ 83-ാം മിനിറ്റില്‍ റയാന്‍ ചെക്കരിയിലൂടെ സിറ്റി വിജയം തിരിച്ചുപിടിച്ചു.
18 മത്സരങ്ങളില്‍ 40 പോയിന്റോടെയാണ് സിറ്റി തലപ്പത്തെത്തിയത്. 18 പോയിന്റുള്ള നോട്ടിങ്ഹാം 17-ാമതാണ്. 

ക്രിസ്മസ് അവധിക്കു ശേഷം കളത്തിലെത്തിയ മാഞ്ചസ്റ്റര്‍ യു­ണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. ന്യൂകാസില്‍ യു­ണൈറ്റഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. 24-ാം മിനിറ്റില്‍ പാട്രിക്ക് ഡോര്‍ഗുവാണ് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിജയഗോള്‍ കണ്ടെത്തിയത്. പിന്നീട് ഗോളുകളൊന്നും ഇരുടീമിനും നേടാനാകാതിരുന്നതോടെ മാഞ്ചസ്റ്റര്‍ ഏകപക്ഷീയമായ വിജയം സ്വന്തമാക്കുകയായിരുന്നു. 185 മത്സരങ്ങളില്‍ 29 പോയിന്റുമായി അഞ്ചാമതാണ് മാഞ്ചസ്റ്റര്‍. 23 പോയിന്റുമായി ന്യൂകാസില്‍ 11-ാമതാണ്. 

Exit mobile version