വന്യജീവികൾക്ക് ജല ലഭ്യത ഉറപ്പാക്കാൻ കുളം വൃത്തിയാക്കി വനം വകുപ്പ് അധികൃതർ. വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ ലക്ഷ്യമിട്ടാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കുളം വൃത്തിയാക്കുകയും തടയണകൾ നിർമിക്കുകയും ചെയ്‌തത്. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്ന പദ്ധതി പ്രകാരം കോന്നി റേഞ്ചിലെ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഭൂമിത്ര സേന ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്. കരിയിലയും ചപ്പുചവറുകളും വീണ് ഉപയോഗശൂന്യമായ, പേരുവാലി വനത്തിലെ കുളം വൃത്തിയാക്കി. കാട്ടിനുള്ളിലെ ഉപയോഗശൂന്യമായ പാഴ്ത്തടികൾ, മുള, പാറക്കല്ലുകൾ എന്നിവ ഉപയോഗിച്ച് 3 തടയണകളും നിർമിച്ചു.
വന്യജീവികൾക്ക് ജല ലഭ്യത ഉറപ്പാക്കാൻ കുളം വൃത്തിയാക്കി വനം വകുപ്പ് അധികൃതർ
