Site iconSite icon Janayugom Online

പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവിട്ട് വനം വകുപ്പ്

വയനാട് പച്ചിലക്കാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനം വകുപ്പ് ഉത്തരവിട്ടു. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ വിജയിക്കാതിരുന്നതിനെ തുടർന്നാണ് ഈ തീരുമാനം. കടുവയെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം പരിശോധനകൾക്ക് വിധേയമാക്കും. പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ചികിത്സ നൽകിയ ശേഷം ഉൾവനത്തിലേക്ക് കടത്തിവിടും. നോർത്ത് വയനാട് ഫോറസ്റ്റ് ഓഫീസറുടെയും കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെയും മേൽനോട്ടത്തിലായിരിക്കും മയക്കുവെടി വെക്കുന്ന നടപടികൾ നടപ്പാക്കുക.

Exit mobile version