ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയിലുണ്ടായ കാട്ടുതീയില്‍ 46 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേരെ കാണാതായി. 43,000 ഹെക്‌ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. 1,100 പേര്‍ക്ക് വീട് നഷ്‌ടമായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനത്തിന് ഇത് വെല്ലുവിളിയാവുകയാണ്.
നാല് സ്ഥലങ്ങളിലായി കാട്ടുതീ വ്യാപിച്ചിരുന്നു. അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. വീടുകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ചിലിയന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു.
English Summary:Forest fires spread in Chile; 46 people died and more than 200 people went missing
You may also like this video