Site iconSite icon Janayugom Online

വ്യാജരേഖ കേസ്; മുൻകൂർ ജാമ്യം തേടി വിദ്യ ഹൈക്കോടതിയിൽ

ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ തൃക്കരിപ്പൂർ സ്വദേശി കെ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ നിരപരാധിയാണെന്ന് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നു. വെള്ളിയാഴ്‌ച‌യാണ് ജാമ്യാപേക്ഷ നൽകിയത്. വിഷയത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയെന്നാണ് വിവരം.അതേസമയം ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

Eng­lish Sum­ma­ry: Forgery doc­u­ment case; Vidya sought antic­i­pa­to­ry bail in the High Court

You may also like this video

Exit mobile version