യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജരേഖയുണ്ടാക്കി എന്ന ആരോപണം അതീവ ഗൗരവമുള്ള കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോട്ടെ നവകേരള സദസിന്‍റെ വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന ആരോപണം പ്രത്യേക സംഘമാണ് അന്വേഷിക്കുക. ഡെപ്യൂട്ടി കമ്മിഷണര്‍ നിധിന്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി അന്വേഷിക്കുന്നത്. സംഘത്തില്‍ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി.
English Sumamry:
Forgery in Youth Congress organizational elections; The chief minister said that it is a very serious matter
You may also like this video: