Site iconSite icon Janayugom Online

ഗുണനപ്പട്ടിക ചൊല്ലാന്‍ മറന്നു: ഒമ്പതുകാരന്റെ കൈ ഡ്രില്ലിങ് മെഷീന്‍ കൊണ്ട് തുളച്ച് അധ്യാപകന്‍

DrillingDrilling

ഗുണനപ്പട്ടിക ചൊല്ലാന്‍ മറന്ന കുട്ടിയുടെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ കൊണ്ട് തുളച്ച് അധ്യാപകന്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സ്കൂള്‍ ലൈബ്രറിയുടെ പരിസരത്തുകൂടി പോകുകയായിരുന്നു കുട്ടി. അവിടെ നടക്കുന്ന അറ്റകുറ്റപ്പണികള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന അധ്യാപകന്‍ അനൂജ് പാണ്ഡെയാണ് കുട്ടിയെ തടഞ്ഞുനിര്‍ത്തി ഗുണനപ്പട്ടിക ചൊല്ലാന്‍ ആവിശ്യപ്പെട്ടത്. കുട്ടി ശരിയായി ചൊല്ലിയില്ലെന്നാരോപിച്ച് കുട്ടിയുടെ ഇടതുകൈയില്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് തുളയിടുകയായിരുന്നു. ഇത് കണ്ട മറ്റൊരു വിദ്യാർത്ഥി ഡ്രില്ലിംഗ് മെഷീനിന്റെ കണക്ഷന്‍ വിടുവിച്ചു.

അതെസമയം സ്‌കൂൾ അധികൃതരും മറ്റ് അധ്യാപകരും സംഭവം നിസാരവത്കരിക്കുകയും വിഷയം മൂടിവെക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. കുട്ടിയുടെ കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്ന് സ്കൂൾ അധികൃതർ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് നൽകി. പിന്നാലെ കുറ്റാരോപിതനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സ്‌കൂൾ അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും സ്‌കൂൾ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: For­got to recite the mul­ti­pli­ca­tion table: Teacher pierces nine-year-old’s hand with a drilling machine

You may also like this video

Exit mobile version