പ്രാദേശിക പാർട്ടികളുമായുള്ള കോണ്‍ഗ്രസ് സഖ്യത്തിന് ജയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ പിന്തുണയേറുന്നു. ദേശീയ തലത്തില്‍ ബി ജെ പിയെ പരാജയപ്പെടുത്തുന്നതിന് പ്രദേശിക തലത്തിലെ സഖ്യങ്ങള്‍ പ്രധാനമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. 2024‑ലെ ദേശീയ തിരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ശേഷിക്കെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക സഖ്യത്തിന് കോണ്‍ഗ്രസ് മുതിരണമെന്ന നിര്‍ദ്ദേശത്തിന് പിന്‍ബലമേറുന്നു.
ശിബിരത്തിലെ രാഷ്ട്രീയ സമിതി രണ്ട് ദിവസങ്ങളിലായി സഖ്യ വിഷയം ചർച്ച ചെയ്തു. ധ്രുവീകരണവും വർദ്ധിച്ചുവരുന്ന വർഗീയവൽക്കരണവും ചർച്ചാവിഷയമായി നിലനിന്നിരുന്നെങ്കിലും, സഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രധാന ചർച്ചാ വിഷയമായി ഉയർന്ന് വന്നത്. ചില നേതാക്കള്‍ പ്രാദേശിക സഖ്യത്തിന് എതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ സഖ്യം വേണമെന്നതിന് വലിയ പിന്തുണയാണ് ലഭിച്ചത്.അഭിഷേക് സിംഗ്വി, പ്രമോദ് തിവാരി, പൃഥ്വിരാജ് ചവാൻ എന്നിവരുൾപ്പെടെയുള്ള നേതാക്കള്‍ സഖ്യം പ്രധാനമാണ് എന്നതില്‍ ഉറച്ച് നിന്നു.
സംസ്ഥാന തലത്തിൽ മാത്രം ധാരണകളുണ്ടാക്കാൻ പാർട്ടി ശ്രമിക്കണമെന്ന് പല സഖ്യ അനുകൂല നേതാക്കളും അഭിപ്രായപ്പെട്ടു. ഒരു സംസ്ഥാനത്ത് പ്രബലമായ എൻ ഡി എ ഇതര (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കണമെന്നായിരുന്നു ഞങ്ങളുടെ നിർദ്ദേശം. കോൺഗ്രസിന് ഒറ്റയ്ക്ക് പോരാടാനും താഴെത്തട്ടിൽ ഉയിർത്തെഴുന്നേൽക്കാനും എല്ലാവരും ആഗ്രഹിക്കുന്നു, എന്നാൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പരിമിതമായ പ്രശ്നത്തിൽ, സഖ്യം ഒഴിവാക്കി ഒറ്റയ്ക്ക് പോവാന്‍ ഞങ്ങൾക്ക് സമയമില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു
English Summary:Form alliances with local parties; demand is rising in the camp
You may also like this video: