മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്നു. ചിറയിന്‍കീഴ് ചാവര്‍കോട് റിട്ട രജിസ്ട്രാര്‍ ആയിരുന്ന എം പദ്മനാഭന്റെയും എം കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24‑നാണ് ജനനം. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ സുധാകര പ്രസാദ് 1964ല്‍ കൊല്ലത്ത് സി വി പത്മരാജന്റെ ജൂനിയറായാണ് അഭിഭാഷകവൃത്തി ആരംഭിക്കുന്നത്.
തുടര്‍ന്ന് കേരള ഹൈക്കോടതിയിലേക്ക് പ്രമുഖ അഭിഭാഷകനായ സുബ്രഹ്‌മണ്യന്‍ പോറ്റിയുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്ന് സ്വതന്ത്ര അഭിഭാഷകനായി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. സര്‍വീസ് ഭരണഘടന കേസുകളില്‍ പ്രത്യേക വൈദഗ്ധ്യം പുലര്‍ത്തിയിരുന്നു. 2002ല്‍ ഹൈക്കോടതി സ്വമേധയാ മുതിര്‍ന്ന അഭിഭാഷക പദവി നല്‍കി ആദരിച്ചിരുന്നു. 2006 മുതല്‍ 2011 വരെ യും 2016 മുതല്‍ 2021 വരെ രണ്ടുതവണ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ആയി പ്രവര്‍ത്തിച്ചു.
ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സി പി സുധാകര പ്രസാദ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിക്കവേ ക്യാബിനറ്റ് പദവി ഉണ്ടായിരുന്നു. 2016 മുതല്‍ 2019 വരെ കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ആയിരുന്നു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡണ്ടു മായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: ചന്ദ്രിക പ്രസാദ്. മക്കള്‍: ദീപക്
പ്രസാദ്, ഡോ. സിനി രമേശ്. മരുമക്കള്‍: നിലീന ദീപക്, അഡ്വ. എസ് രമേശ്.
English summary; Former Advocate General CP Sudhakara Prasad has passed away
You may also like this video;