Site iconSite icon Janayugom Online

മുന്‍ കരസേനാ മേധാവി ജനറല്‍ എസ് എഫ് റോഡ്രിഗസ് അന്തരിച്ചു

മുന്‍ കരസേനാ മേധാവിയും പഞ്ചാബ് ഗവര്‍ണറുമായിരുന്ന ജനറല്‍ എസ് എഫ് റോഡ്രിഗസ് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. 88 വയസായിരുന്നു. ജനറലിന്റെ നിര്യാണത്തില്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെ അനുശോചന രേഖപ്പെടുത്തി.

2004–2010ലാണ് എസ് എഫ് റോഡ്രിഗസ് പഞ്ചാബ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്. 40 വര്‍ഷത്തെ സൈനിക ജീവിതത്തിന് പുറമേ ദേശീയ സുരക്ഷാ ഉപദേശ ബോര്‍ഡില്‍ രണ്ട് തവണ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിക്കല്‍ കാലത്തിന് ശേഷം ഒട്ടേറെ സാമൂഹിക, സാഹിത്യ രംഗ പ്രവര്‍ത്തനങ്ങളിലും ജനറല്‍ റോഡ്രിഗസ് ഏര്‍പ്പെട്ടിരുന്നു.

eng­lish summary;Former Army Chief Gen­er­al SF Rodriguez passed away

you may also like this video;

Exit mobile version