Site iconSite icon Janayugom Online

ബാബറി വിധി വൈന്‍ കുടിച്ച് ആഘോഷിച്ച് മുന്‍ ചീഫ് ജസ്റ്റിസും ജഡ്ജിമാരും

ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ശേഷം തന്റെ നേതൃത്വത്തില്‍ ജഡ്ജിമാര്‍ അത്താഴവും വിലയേറിയ വൈനും കഴിച്ച് ആഘോഷിച്ചതായി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വെളിപ്പെടുത്തല്‍.
മുന്‍ ചീഫ് ജസ്റ്റിസിന്റെ ആത്മകഥയിലാണ് ഇതിന്റെ ചിത്രങ്ങളും പരാമര്‍ശങ്ങളുമുള്ളത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള വിധി 2019 നവംബറിലായിരുന്നു. ഡല്‍ഹിയിലെ താജ് മാന്‍സിങ് ഹോട്ടലിലായിരുന്നു അത്താഴ വിരുന്ന്. ജസ്റ്റിസ് ഗൊഗോയിയും മറ്റ് നാല് ജഡ്ജിമാരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവും ജസ്റ്റിസ് ഫോർ ദ ജഡ്ജ് എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. നിലവില്‍ രാജ്യസഭാ എംപിയാണ് രഞ്ജന്‍ ഗൊഗോയ്. 

കേന്ദ്ര സർക്കാരിന് അനഭിമതനായ ജസ്റ്റിസ് അഖിൽ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാർശ പിൻവലിച്ചത് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കാനായിരുന്നു എന്ന് പുസ്തകത്തില്‍ പറയുന്നു. 2018ൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരായ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ശരിയാണെന്ന് വിശ്വസിക്കുന്നു. തനിക്കെതിരെ സുപ്രീംകോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതി പരിഗണിച്ച ബെഞ്ചിൽ അംഗമായത് ശരിയായില്ലെന്നും ആത്മകഥയില്‍ പറയുന്നു. 

ENGLISH SUMMARY:Former Chief Jus­tice and judges cel­e­brate Babri’s ver­dict by drink­ing wine
You may also like this video

Exit mobile version